മയ്യിൽ :- ഡിസംബർ 22 മുതൽ 25 വരെ മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പവർ ക്രിക്കറ്റ് ക്ലബ് T -20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി 'പവർ കിങ് ' ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.
ഡോ. ജിയോഫ് നിഹാൽ, സായൂജ് എന്നിവരാണ് ടീമിന്റെ ജെഴ്സികൾ സ്പോൺസർ ചെയ്തത്. ജനറൽ മാനേജർ ഡോ.സയിദ്, മാനേജർ സജീർ എന്നിവരിൽ നിന്നും ടീം ക്യാപ്റ്റൻ അബ്ദുള്ള എം.വി, ടീം മാനേജർ അരവിന്ദൻ സി.പി, ടീം അംഗം ഷൈജു ടി.പി, റഫീഖ് എം.പി, സുജേഷ് എന്നിവർ ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി.