ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമയി സർഗസംഗമം നടത്തി

 


കുറ്റ്യാട്ടൂർ:-പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബിആർസിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കുറ്റിയാട്ടൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് സർഗ്ഗസംഗമം സംഘടിപ്പിച്ചു.

ബിപിസി ഗോവിന്ദൻ എടാടത്തിലിന്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ കെ ശശിധരൻ,, ജിഎച്ച്എസ്.എസ്. ചട്ടു കപ്പാറയിലെ പ്രധാന അധ്യാപകൻ   എം. സി. ശശിധരൻ  എന്നിവർ  സംസാരിച്ചു. ചിത്രലോകം,  കുട്ടികൾക്കായി തിയേറ്റർ ഗെയിം, ആട്ടവും പാട്ടുo

 എന്നീ പരിപാടികൾ അരങ്ങേറി. രക്ഷിതാക്കളും കുട്ടികൾക്കൊപ്പം ഈ അരങ്ങിൽ  പങ്കാളികളായി. അനുശ്രീ രാഘവൻ, എം.കെ ഹരിദാസൻ, ശില്പ പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post