മാലിന്യനിക്ഷേപം; 15000 രൂപ പിഴ ചുമത്തി

 


കണ്ണൂർ:-മാലിന്യങ്ങൾ തള്ളിയതിന് സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ആണ് അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് ഒരു ഹോട്ടൽ ഉൾപ്പെടെ  മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്. 

പള്ളിക്കുന്ന് സോണൽ പരിധിയിലെ കൊയിലി ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന വിസ്മയ ഹോട്ടൽ, തൊട്ടടുത്ത ലക്ഷ്മി കോംപ്ലക്സിലെ മാർക്കോപോളോ അപ്പാരൽസ്, ഗ്ലോറി ഹെൽത്ത് കെയർ എന്നിവയ്ക്കും ലക്ഷ്മി കോംപ്ലക്സ് ഉടമയ്ക്കുമാണ് പിഴ ചുമത്തിയത്. വിസ്മയ ഹോട്ടലിന് 5000 രൂപയും മാർക്കോപോളോ അപ്പാരൽസ് ,ഗ്ലോറി ഹെൽത്ത് കെയർ എന്നിവയ്ക്ക് 2500 രൂപ വീതവും, ലക്ഷ്മീ ഷോപ്പിംഗ് കോംപ്ലക്സ് ഉടമയ്ക്ക് 5000 രൂപയും ആണ് പിഴ ചുമത്തിയത്. മാലിന്യങ്ങൾ വീണ്ടെടുത്ത് തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറാനും സ്ക്വാഡ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.  പരിശോധനയിൽ എൻഫോഴ്മെൻ്റ് ഓഫീസർ കെ. ആർ അജയകുമാർ, സ്ക്വാഡ് അംഗം ശെരീകുൽ അൻസാർ,കണ്ണൂർ കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജയമോഹൻ ടി.പി എന്നിവർ പങ്കെടുത്തു

Previous Post Next Post