ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കലും ബോധവൽക്കരണ ക്ലാസും നടത്തി. ജന്മശതാബ്‌ദി ആഘോഷിക്കുന്ന എം.നാരായണി മാരസ്യരെയും കേരള സർക്കാർ ഗുരു പൂജ അവാർഡ് ജേതാവ്, നൂപുരം ബാലകൃഷ്ണൻ മാസ്റ്ററെയും ആദരിച്ചു. കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും ആദരിച്ചു. തളിപ്പറമ്പ് താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി അരവിന്ദാക്ഷൻ മാസ്റ്റർ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എൻ.വി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. വയോജനവേദി പ്രസിഡന്റ് എം.അനന്തൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് "ശാസ്ത്രീയ മരുന്നുകളുടെ ഉപയോഗം" എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള ബ്രാഞ്ച് മെമ്പർ സരസ്വതി.കെ ക്ലാസ്സെടുത്തു. പരിപാടിയിൽ വായനശാല സെക്രട്ടറി കെ.എം രാജശേഖരൻ സ്വാഗതവും ജോ.സെക്രട്ടറി ബേബി രഞ്ജിത് നന്ദിയും പറഞ്ഞു.