ശബരിമല മണ്ഡലപൂജയുടെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തി


ശബരിമല :- മണ്ഡലപൂജയ്ക്ക് തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ അറിയിച്ചു. 25-ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയിൽ നിന്ന് പരമ്പരാഗത തീർഥാടനപാതയിലൂടെ തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്.

25-ന് പമ്പയിലെത്തുന്ന തങ്ക അങ്കി ഘോഷയാത്ര 6.15- ന് സന്നിധാനത്ത് എത്തും. ഇതുകണക്കിലെടുത്ത് പമ്പയിൽ നിന്ന് വൈകീട്ട് അഞ്ചിനു ശേഷം സന്നിധാനത്തേക്ക് കയറ്റിവിടും. 25, 26 തീയതികളിൽ വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. സ്പോട്ട് ബുക്കിങ് 5,000 ആയി നിജപ്പെടുത്തി.

Previous Post Next Post