കണ്ണൂർ :- ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച 23"മത് ജില്ലാതല കരാട്ടെ മത്സരം മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്നു. മത്സരത്തിൽ കത്തക്കും ഫൈറ്റിങ്ങിനും സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ ചൈനീസ് കെൻപോ കരാട്ടെ & കിക്ക് ബോക്സിങ് മയ്യിൽ, കൊളച്ചേരിമുക്ക്, ചെറുപഴശ്ശി, ഡോ.ജോയിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.
ഫാത്തിമ (മയ്യിൽ), ശിഖ (കടൂർ), ഹിബ മുംതാസ് (മയ്യിൽ), ധ്യാൻ കൃഷ്ണ (കൊളച്ചേരി), അൽവിൻ.കെ (ചെറുപഴശ്ശി) എന്നിവരാണ് അവസരം നേടിയത്. സെൻസിമാരായ അബ്ദുൾ ബാസിത് എ.പി, അനീഷ് കൊയിലിയേരിയൻ, അശോകൻ മഠപ്പുരക്കൽ, ഭാസ്കരൻ കെ.സി, സെൻബെയ്മരായ സനീഷ് ജി.വി, സാവിത്ത്, തേജസ്, സുഫിയാൻ എന്നിവരാണ് ഇവർക്ക് പരിശീലനം നൽകുന്നത്.