കണ്ണൂർ :- ആരോഗ്യം, സേവനം സൗഹൃദം എന്ന കർമപരിപാടികളുമായി 'വിദ്യാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന സേവന പ്രസ്ഥാനമായ റെഡ്ക്രോസ് നടത്തുന്ന പ്രവത്തനങ്ങൾ മഹത്തരമാണെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. ജെ.ആർ.സി കണ്ണൂർ റവന്യൂ ജില്ലാ തല അധ്യാപക ശില്പശാല ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ജെ.ആർ.സി ജില്ലാ പ്രസിഡൻ്റ് എൻ.ടി സുധീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, ഐ.ആർ.സി.എസ് ചെയർമാൻ കെ.ജി ബാബു, ഐ ആർ സി എസ് സെക്രട്ടറി ടി.കെ ശ്രീധരൻ, കൗൺസിലർമാരായ എം. ബിജു മാത്യു , കെ.വി വിനോദ് കുമാർ എ.റംല, എം.സുരേശൻ, എൻ.ശോഭ ,സരീഷ് രാംദാസ്, പി.കെ അശോകൻ , കെ.രമ്യ , കെ.നിസാർ ,പി.എം കൃഷ്ണപ്രഭ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസുകളും നടന്നു.