കല്യാശ്ശേരി :- ബൈക്കും ബസും കൂട്ടിയിടിച്ച് ബക്കളം സ്വദേശിയായ ബൈക്ക് യാത്രികൻ മരണപ്പെട്ടു. ബക്കളത്തെ പി.വി ശ്രീരാജ് (28) ആണ് മരിച്ചത്. പി.വി നാരായണന്റെയും ശ്രീജയുടെയും മകനാണ്. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ പാളിയത്തു കയറ്റത്തിലാണ് അപകടം നടന്നത്. ചെറുകുന്നിൽ സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ബക്കളത്ത് പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹ ഒരുക്കം നടക്കുന്ന വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ശ്രീരാജ് ഓടിച്ച ബൈക്കും ചെറുകുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ബൈക്കിന്റെ മുൻഭാഗം ബസിനടിയിലേക്ക് കയറി. പരിക്കേറ്റ ശ്രീരാജിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്‌ച വൈകുന്നേരത്തോടെ മൃതദേഹം ബക്കളത്തെത്തിച്ചു.