ഹജ്ജ് ; രണ്ടാം ഗഡു അടക്കാനുള്ള തീയ്യതി നീട്ടി


കരിപ്പൂർ :- ഹജ് കമ്മിറ്റി മുഖേന അടുത്ത ഹജ് യാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ടവർക്കു രണ്ടാം ഗഡു തുകയായ 1,42,000 രൂപ അടയ്ക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടിയതായി കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു. കാത്തിരിപ്പുപട്ടികയിൽ നിന്ന് അവസരം ലഭിച്ചവർക്കു പണമടയ്ക്കാനുള്ള അവസാന തീയതിയും 30 വരെ നീട്ടി. 

ഇവർ ആദ്യ രണ്ടു ഗഡു തുക ഉൾപ്പെടെ 2,72,300 രൂപ അടച്ചു രേഖകൾ ജനുവരി ഒന്നിനകം ഹജ് കമ്മിറ്റി ഓഫിസിൽ സമർപ്പിക്കണം. വിമാന ടിക്കറ്റ് നിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം ഹജ് യാത്രയുടെ ബാക്കി തുക അറിയിക്കും. ഹജ് ഹൗസ് : 04832710717.

Previous Post Next Post