കേരളത്തിൽ റോഡപകടങ്ങൾ കൂടുന്നു ; പരിശോധന കർശനമാക്കാനൊരുങ്ങി പോലീസും മോട്ടോർ വാഹന വകുപ്പും


തിരുവനന്തപുരം :- റോഡപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്നു പരിശോധന കർശനമാക്കാൻ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം വിളിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ബ്ലാക്സ്സ്പോട്ടുകളിൽ രാവും പകലും പരിശോധന നടത്തും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്ര എന്നിവയ്ക്കെ‌തിരെ കർശന നടപടി സ്വീകരിക്കും. 

അപകടമേഖലയിൽ ഹൈവേ പൊലീസും 24 മണിക്കൂർ പട്രോളിങ് നടത്തും. എല്ലാ ജില്ലകളിലും റോഡ് സുരക്ഷാ അതോറിറ്റി യോഗം ചേരണം. അപകട സാധ്യതയുള്ള റോഡുകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണം. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കു പ്രത്യേക ഊന്നൽ നൽകണം. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കു മുഖ്യപരിഗണന നൽകുമെന്നു പൊലീസും മോട്ടർ വാഹന വകുപ്പും അറിയിച്ചു. ബോധവൽക്കരണ പരിപാടിയും നടത്തും.


റോഡ് ക്യാമറകൾ സ്‌ഥാപിക്കാത്തിട ത്ത് ഇതു നടപ്പാക്കുന്നതിനു റിപ്പോർട്ട് നൽകാൻ ട്രാഫിക് ഐജിക്കു നിർദേശം നൽകി.

Previous Post Next Post