ഡോക്ടറേറ്റ് നേടി മയ്യിൽ വേളത്തെ നവ്യശ്രീ


മയ്യിൽ :- മണിപ്പാൽ യൂണിവേഴ്സിറ്റി (MAHE) യുടെ കീഴിൽ രാജീവ്‌ ഗാന്ധി ബയോടെക്നോളജിയിൽ  (RGCB)  ഗവേഷണ വിദ്യാർത്ഥിയായ (PhD) കെ.വി നവ്യശ്രീക്ക് ഡോക്ടറേറ്റ് . "ഇൻസുലിൻ- mTORC1(മെക്കാനിസ്റ്റിക് ടാർഗറ്റ് ഓഫ് റാപാമൈസിൻ കോംപ്ലക്സ് 1) വളർച്ച ഏകോപന നിയന്ത്രണത്തിൽ കൊളസ്ട്രോളിന്റെ പങ്കിനെ കുറിച്ചുള്ള പഠനം"എന്ന വിഷയത്തിലെ ഗവേഷണത്തിനായിരുന്നു ഡോക്ടറേറ്റ്.

ജേർണൽ ഓഫ് സെൽ സയൻസ് 2023 നവംബറിൽ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കണ്ണൂർ യൂണിവേഴ്സിറ്റി ജീവനക്കാരനായിരുന്ന മയ്യിൽ വേളത്തെ എ.വി പ്രഭാകരന്റെയും സിന്ധു കെ.വി യുടെയും മകളാണ്. ഭർത്താവ് Hexaware Technologies ചെന്നൈയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ സൂരജ് വിജയകുമാർ. ഏക മകൾ ദിയ സൂരജ്. അഡ്വ ശ്രീവിൻ (എംബിബിസ് വിദ്യാർത്ഥി), ശ്രീനവ് എന്നിവർ സഹോദരന്മാരാണ്. മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവവിദ്യാർത്ഥി ആണ് നവ്യശ്രീ.

Previous Post Next Post