തിരുവനന്തപുരം :- സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ 880 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. ഇന്ന് മാത്രം 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,320 രൂപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവിലയിലെ ഇടിവാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബിപിഎസ് കുറച്ചതിനെത്തുടർന്ന് ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 2% ത്തിൽ കൂടുതൽ ഇടിഞ്ഞ് 2584-2583 ഡോളറിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വില 7040 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വില 5820 രൂപയാണ്. വെള്ളിയുടെ വിലയും താഴേക്കാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 94 രൂപയാണ്.