തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 56560 ത്തിനു താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,560 രൂപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. 2581 ഡോളർ വരെ താഴ്ന്ന ശേഷം വില 2594 ഡോളറിൽ എത്തി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. 640 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു. വില 7070 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. വില 5840 രൂപയാണ്. വെള്ളിയുടെ വിലയും താഴേക്കാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്