കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ഉത്സവ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുക്കാരനായ രാജൻ അഴീക്കോടന് ആദ്യ പതിപ്പ് നൽകിക്കൊണ്ട് ആഘോഷ കമ്മിറ്റി കൺവീനർ എം.കെ രമേശൻ പ്രകാശനം നിർവ്വഹിച്ചു.
ക്ഷേത്ര മേനേജൻ കെ. രവീന്ദ്രൻ ആഘോഷകമ്മിറ്റി വൈസ് ചെയർമാൻ പി.ശശിധരൻ നായർ, പബ്ലിസിറ്റി ചെയർമാൻ ചോറൻ ഗോപാലൻ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.