കുപ്പിവെള്ളത്തിന് ബി.ഐ.എസ് അംഗീകാരം നിർബന്ധമാക്കി


തിരുവനന്തപുരം :- കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്ന കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻ ഡേർഡ്‌സ് (ബി.ഐ.എസ്) സാക്ഷ്യപത്രം നിർബന്ധമാക്കി. 

ഭക്ഷ്യസുരക്ഷാ മാനദണ്ഡം നിശ്ചയിക്കുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (എഫ്.എസ്‌.എസ്‌.എ.ഐ.) അപകടസാധ്യതയുള്ള ഭക്ഷണപദാർഥങ്ങളുടെ പട്ടിക പുതുക്കിയത്. ഇതിൽ കുപ്പിയിലെ കുടിവെള്ളവും മിനറൽ വെള്ളവും ഇടം പിടിച്ചു. ഒക്ടോബറിലാണ് മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തത്.

Previous Post Next Post