കൊളച്ചേരി :- ചേലേരിമുക്കിലെ ഗതാഗതകുരുക്കിന് ഉടൻ പരിഹാരം കാണുക, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, കൊളച്ചേരി പഞ്ചായത്തിന്റെ വികസന മുരടിപ്പ് അവസാനിപ്പിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സിപിഐഎം ചേലേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ചേലേരി AUP സ്കൂളിന് സമീപത്ത് നിന്നും പ്രതിഷേധ മാർച്ച് ആരംഭിച്ചു. സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഒ.വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു കൊളച്ചേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വത്സൻ മാസ്റ്റർ ,സിപിഐഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീധരൻ സംഘമിത്ര, കെ.ബൈജു കെ.വി പവിത്രൻ എന്നിവർ സംസാരിച്ചു. കെ.അനിൽകുമാർ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി.