ശബരിമല :- ശബരിമല തീർഥാടകർക്കായി പമ്പയിലും അന്നദാനം. സ്പോട്ട് ബുക്കിങ്ങ് കേന്ദ്രത്തിനു സമീപത്തായുള്ള അന്നദാനമണ്ഡപത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്നുനേരവും ഭക്ഷണം നൽകുന്നത്. ഇത്തവണ ഇതുവരെ 1,65,581 പേർക്ക് ഭക്ഷണം നൽകിയതായി പമ്പാ ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ വി.ഷിബു പറഞ്ഞു.