അഴീക്കോട് :- ചാൽ ബീച്ച് വികസനസമിതി സംഘടിപ്പിക്കുന്ന അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റ് 20 മുതൽ ജനുവരി രണ്ടുവരെ നടക്കും. ഇന്ന് ഡിസംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാട്ടുകൂട്ടായ്മയുടെ കലാസന്ധ്യയോടെ കലാപരിപാടികൾ തുടങ്ങും. എല്ലാദിവസവും വൈകീട്ട് കലാപരിപാടികൾ നടക്കും. ഫുഡ് കോർട്ട്, പെറ്റ് ഷോ, അമ്യൂസ്മെൻ്റ് പാർക്ക്, അക്വേറിയം എന്നിവ ഒരുക്കിയിട്ടുണ്ട്.
ഡിസംബർ 21-ന് പുന്നാട് പൊലികയുടെ നാടൻപാട്ട്, 22-ന് അലോഷിയുടെ ഗസൽ, 23-ന് താജുദ്ദീൻ വടകരയുടെ ഖൽബാണ് അഴീക്കോട്, 24-ന് നൃത്തനിശ, 25-ന് മെഗാ ഗാനമേള, 26-ന് മെഗാഷോ, 27-ന് ഇശൽസന്ധ്യ തുടങ്ങിയ പരിപാടികൾ നടക്കും. 60 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്.