കണ്ണൂർ :- ജവഹർലാൽ ലൈബ്രറി നടത്തുന്ന കണ്ണൂർ സാഹിത്യോത്സവ് ഇന്ന് തുടങ്ങും. 'സംസ്കാരം, സ്ത്രീ, പരിസ്ഥിതി' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഫെസ്റ്റ്. എഴുത്തുകാരൻ സി.വി ബാലകൃഷ്ണനാണ് സാഹിത്യോത്സവ ഡയറക്ടർ.വെള്ളിയാഴ്ച രാവിലെ 10-ന് എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന സംവാദം.' വിഷയം - മലയാളിയുടെ സഞ്ചാരങ്ങൾ'. 1.30 -ന് 'പുതിയകാല രാഷ്ട്രീയസമസ്യകൾ' എന്ന വിഷയത്തിൽ കവി പി.എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും. രണ്ടിന് 'പാരിസ്ഥിതിക പരിപ്രേഷ്യം സമൂഹത്തിലും എഴുത്തിലും' -സംവാദം. പരിസ്ഥിതി പ്രവർത്തകരായ ടി.പി പദ്മനാഭൻ, ഡോ. ഇ.ഉണ്ണികൃഷ്ണൻ, എം.സുചിത്ര എന്നി വർ പങ്കെടുക്കും.
3.30-ന് 'ഫോക് ലോറിന്റെ വർത്തമാനം' -ഡോ. ഗോവിന്ദവർമരാജ, ഡോ. വൈ.വി കണ്ണൻ, വി.കെ അനിൽകുമാർ എന്നിവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് സക്കറിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ ആമുഖഭാഷണവും സദാനന്ദ് മേനോൻ മുഖ്യഭാഷണവും നടത്തും. കൽക്കി സുബ്രഹ്‌മണ്യം, ഷാഹിന.കെ റഫീഖ്, എം.സുചിത്ര എന്നിവർ സംസാരിക്കും.
ശനിയാഴ്ച രാവിലെ 9.30- ന് എം.മുകുന്ദൻ, ഇ.പി രാജഗോപാലൻ സംവാദം നടക്കും. 10.30-ന് 'മാറുന്ന കേരളം' -സംവാദം ; സി.വി ബാലകൃഷ്ണൻ- ഡോ. വി.വേണു സംവാദം. 12- ന് 'സ്ത്രീകൾ എഴുതുമ്പോൾ എന്ന വിഷയത്തിൽ ഇന്ദുമേ നോൻ, സിതാര.എസ്, ജിസ ജോസ് എന്നിവർ സംസാരിക്കും. രണ്ടിന് കൽക്കി സുബ്രഹ്മണ്യം-വത്സൻ കൂർമകൊല്ലേരി സംവാദം. 3.30-ന് സി.വി ബാലകൃഷ്ണൻ എഴുത്തിനെയും വായനയെയും കുറിച്ച് സംസാരിക്കും. സമാപനദിവസമായ ഞായറാഴ്ച കെ.സി നാരായണൻ, ഇ.വി രാമകൃഷ്ണൻ, സദാനന്ദ് മേനോൻ, കെ.കെ സുധാകരൻ, പി.വി ഷാജി കുമാർ, കൽപ്പറ്റ നാരായണൻ, പി.രാമൻ, മാധവൻ പുറച്ചേരി, ജെ.ശൈലജ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ പങ്കെടുക്കും.