കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് എ.പി പവിത്രൻ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികം ഫോട്ടോ അനാച്ഛാദനത്തോടെയും അനുസ്മരണ യോഗത്തോടെയും ആചരിച്ചു. കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ വെച്ച് പവിത്രൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി ശശിധരൻ നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. DCC എക്സിക്യൂട്ടീവ് മെമ്പർ കെ.എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. സി.ശ്രീധരൻ മാസ്റ്റർ , കെ.ബാലസുബ്രഹ്മണ്യൻ ,പി.കെ പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ.ഭാസ്കരൻ സ്വാഗതവും കെ.ബാബു നന്ദിയും പറഞ്ഞു.