തിരുവനന്തപുരം :- ജീവനും സ്വത്തിനും ഭീഷണിയായി പൊതുസ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകി വനംവകുപ്പ്. മരം ഏതുവകുപ്പിൻ്റെ സ്വത്തിലാണോ ആ വകുപ്പിലെ അസിസ്റ്റന്റ്റ് എൻജിനിയറോ തുല്യറാങ്കിലോ ഉള്ള ഉദ്യോഗസ്ഥനോ വില നിശ്ചയിച്ച് ലേലംചെയ്ത് വിൽക്കാൻ നടപടി എടുക്കാം. നിലവിൽ ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർ കൺവീനറായുള്ള ട്രീ കമ്മിറ്റിക്ക് വകുപ്പുകൾ അപേക്ഷ നൽകിയായിരുന്നു നടപടി സ്വീകരിച്ചിരുന്നത്. ഇനിമുതൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കോ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സെക്രട്ടറിക്കോ അപേക്ഷ നൽകിയാൽ മതി. അവരായിരിക്കും അതത് സ്ഥലത്തെ ട്രീകമ്മിറ്റി കൺവീനർ. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ടാവില്ല. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ട്രീ കമ്മിറ്റിയിൽ അംഗമായി തുടരും.
ജില്ലാതലത്തിൽ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ട്രീകമ്മിറ്റികളിൽ നടപടികൾ പൂർത്തിയാക്കുന്നതിന് കാലതാമസം ഉണ്ടാകുന്നുണ്ട്. ഇതിനാലാണ് മന്ത്രി എ.കെ ശശിന്ദ്രന്റെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയിൽ യോഗ ങ്ങൾ ചേർന്ന് നടപടികൾ ലഘൂകരിക്കാൻ തീരുമാ നിച്ചത്. മുറിച്ചുമാറ്റുന്നവയ്ക്ക് വനം വികസനനികുതി അടയ്ക്കേണ്ടിവരും.
ചന്ദനം, തേക്ക്, ഈട്ടി, ഇരൂൾ, തേമ്പാവ്, കമ്പ കം, ചടച്ചി, ചന്ദനവേമ്പ്, വെള്ളകിൽ, എബണി തുടങ്ങിയ മരങ്ങളുടെവില സർക്കാർ കാലാകാല ങ്ങളിൽ നിശ്ചയിക്കാറുണ്ട്. വനേതര പ്രദേശങ്ങ ളിൽ വൃക്ഷം വെച്ചുപിടിപ്പിക്കൽ പ്രോത്സാഹനച്ചട്ടം അനുസരിച്ച് വളർത്തുന്ന മരങ്ങളായാണ് ഇവയെ പരിഗണിച്ചിട്ടുള്ളത്. ഇവയുടെ വില നിശ്ചയിക്കു മ്പോൾ വിജ്ഞാപനം ചെയ്തിട്ടുള്ള നിരക്ക് കണക്കി ലെടുക്കണം.