മാരാർ ക്ഷേമസഭ ചേലേരി യൂണിറ്റ് നാരായണി മാരസ്യാറെ ആദരിച്ചു


ചേലേരി :- നൂറാം പിറന്നാൾ ആഘോഷിച്ച നാരായണി മാരസ്യാറെ (നാണി ടീച്ചർ) മാരാർ ക്ഷേമസഭ ചേലേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തി ആദരിച്ചു. മുതിർന്ന അംഗം ഗംഗാധരമാരാർ പൊന്നാടയണിയിച്ചു.

പ്രസിഡണ്ട് ഗോപാലകൃഷ്ണ മാരാറും സെക്രട്ടറി സുജിത്ത് മാരാറും ചേർന്ന് ഉപഹാരം നൽകി. ചടങ്ങിൽ ജ്യോതി ടീച്ചർ, ചന്ദ്രഭാനു മാരാർ, അരവിന്ദാക്ഷൻ മാരാർ, അശോകൻമാരാർ, വിജയൻമാരാർ, ബാബു ശിവപാൽ മാരാർ, ശ്രീധര മാരാർ എന്നിവർ ആശംസയർപ്പിച്ചു.

Previous Post Next Post