ശബരിമല തീർത്ഥാടകർക്ക് കാനനപാതയിൽ അടിയന്തര വൈദ്യസഹായം ലഭിക്കും


ശബരിമല :- കാനനപാതയിലൂടെ യാത്രചെയ്യുന്ന തീർഥാടകർക്ക് വനം, ആരോഗ്യ വകുപ്പുകൾ ചേർന്നുനടത്തുന്ന അടിയന്തര വൈദ്യസഹായകേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താം. അഴുതക്കടവ്, കല്ലിടാംകുന്ന്, മുക്കുഴി, പുതുശ്ശേരി, കരിമല, ചെറിയാനവട്ടം, പമ്പ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. ഈ കേന്ദ്രങ്ങളിൽ പരിശീലനം നേടിയ നഴ്സുമാരുണ്ടാകും. 

ചിലയിടങ്ങളിൽ ഡോക്ടർമാരുടെ സേവനവുമുണ്ട്. പതിവായി മരുന്ന് കഴിക്കുന്നവർ അവ കൈയിൽ കരുതണം. പ്രായമുള്ളവരും അമിത ഭാരമുള്ളവരും കുത്തനെയുള്ള കയറ്റം കയറുന്നത് സൂക്ഷിച്ചു വേണം. ഇവർക്ക് പേശിവേദന, വലിവ് എന്നിവ ഉണ്ടാകാം. വേദനസംഹാരി കരുതുന്നത് നല്ലതാണ്. സാനിറ്റൈസർ കടത്തിവിടാത്തതിനാൽ, അട്ടശല്യത്തിനുംമറ്റും ഉപ്പുപൊടി കടലാസിൽ പൊതിഞ്ഞ് കരുതണം.

Previous Post Next Post