മുല്ലക്കൊടി കോയാടൻ ചോയിക്കുന്നുമ്മൽ തറവാട് യോഗം ചേർന്നു


മുല്ലക്കൊടി :- മുല്ലക്കൊടി കോയാടൻ ചോയിക്കുന്നുമ്മൽ തറവാട്ടിലെ നാല് താവഴികളുടെ യോഗം മുല്ലക്കൊടിയിൽ നടന്നു. മെയിൽ നടക്കുന്ന കുടുംബസംഗമത്തിന് മുന്നോടിയായി നടന്ന യോഗത്തിൽ മുന്നാക്കസമുദായ വികസന കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.

കെ.സി രാജൻ, കെ.സി നാരായണൻ കുട്ടി, കെ.സി രമണി കെ.കെ അശോകൻ, കെ.സി കൃഷ്ണൻ കെ.സി ഗോപിനാഥൻ, കെ.സി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കുടുംബസംഗമ നടത്തിപ്പിനായി കെ.സി ബാലകൃഷ്ണൻ നമ്പ്യാർ ചെയർമാനും കെ.സി നാരായണൻ കുട്ടി കൺവീനറുമായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെ.കെ അശോകനാണ് ഖജാൻജി.

Previous Post Next Post