കൊളച്ചേരി :- കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് 2024-2029 വർഷത്തേക്ക് പ്രസിഡണ്ടായി പി കെ രഘുനാഥൻ മാസ്റ്ററും ,വൈസ് പ്രസിഡണ്ടായി CH ഹിളറും തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടർമാരായി ഇർഷാദ് അഷ്റഫ് സി. പി, രാജേശ്വരി കെ.പി, എ പി രാജീവൻ,എ പ്രകാശൻ , നാസർ കെ.പി ,കെ. സതീല, എൽ.ജു ഹൈറ, കെ.സി.പി ഫൗസീയ,ഷഫീർ എം.വി എന്നിവരെ തിരഞ്ഞെടുത്തു.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. നിലവിലെബാങ്ക് പ്രസിഡൻ്റ് കെ എം ശിവദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി.ശശിധരൻ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി പി സുമേഷ്, ജീവനക്കാരുടെ പ്രതിനിധി പി.വി.സന്തോഷ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ബേങ്ക് സിക്രട്ടറി കെ.പി. അനിൽകുമാർ സ്വാഗതവും ഡയറക്ടർ. എ.പി. രാജീവൻ നന്ദിയും പറഞ്ഞു.