വൈദ്യുത ചാർജ്ജ് വർദ്ധനവിനെതിരെ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊളച്ചേരി KSEB ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


കൊളച്ചേരി :- വൈദ്യുതി ചാർജ്ജ് ഇടയ്ക്കിടെ വർദ്ധിപ്പിച്ച് ജനങ്ങൾക്ക് ഇരുട്ടടി നൽകുന്ന പിണറായി സർക്കാറിൻ്റെ ജനദ്രോഹനടപടികൾക്കെതിരെ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കൊളച്ചേരി KSEB ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. KPCC അംഗവും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ കൊയ്യം ജനാർദ്ദനൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. 

മുൻ UDF സർക്കാർ തുടക്കം കുറിച്ച നിരവധി ജലവൈദ്യുതി പദ്ധതികൾ പൂർത്തിയാക്കാൻ ആവശ്യമായ സ്ഥലം അക്വയർ ചെയ്യാനോ പണി പൂർത്തിയാക്കാനോ യാതൊരു താല്പര്യവും കാണിക്കാതെ വൈദ്യുതി ഉദ്പാദന രംഗത്ത് കാണിക്കുന്ന പിണറായി സർക്കാറിൻ്റെ നിഷേധാത്മക നിലപാടാണ് ഇന്നത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്കും നിരക്ക് വർദ്ധനവിനും കാരണമെന്ന് കൊയ്യം ജനാർദ്ദനൻ പറഞ്ഞു. 

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC എക്സിക്യൂട്ടീവ് അംഗം കെ.എം ശിവദാസൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി.കെ രഘുനാഥൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ സി.എച്ച് മൊയ്തീൻകുട്ടി, ടി.പി സുമേഷ്, പി.കെ വിനോദ്, കെ.എം സുകുമാരൻ, KSSPA ജില്ലാ ജോ. സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വി.സന്ധ്യ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, ദളിത് കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡൻ്റ് ബിജു ചേലേരി, പ്രവാസി കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡൻ്റ് ടി.കൃഷ്ണൻ, ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ രാജേഷ് ചൂളിയാട് , കൊളച്ചേരിഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് എം.സജ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബാലസുബ്രഹ്മണ്യൻ, യൂസഫ് പാലക്കൽ, കെ.മുഹമദ് അഷ്റഫ് എന്നിവർ സംസാരിച്ചു.

Previous Post Next Post