കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് MLA ക്ക് ഗുരുതര പരിക്ക്


കൊച്ചി :- കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരുക്ക്. തൃക്കാക്കര എം എൽ എയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

തലയ്ക്ക് സാരമായി പരുക്കേറ്റിട്ട് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യ ആയിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം എൽ എ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് ഇരുപത് അടിയോളം താഴ്‌ചയിലേക്ക് വീണു എന്നാണ് മനസിലാക്കുന്നത്.

മന്ത്രി സജി ചെറിയാനും ചടങ്ങിൽ എത്തിയിരുന്നു. മന്ത്രിയെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോൾ ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവർത്തകർ ഉടൻ തന്നെ സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായിരുന്ന ആംബുലൻസിൽ കയറ്റി എം എൽ എയെ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post