കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിലെ സ്വാമിമാരുടെ ഈ വർഷത്തെ നിറമാല നാളെ (ഡിസംബർ 7 വൃശ്ചികം 21ന് ശനിയാഴ്ച) ആഘോഷിക്കും.രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ആരംഭിക്കുന്നു.
തുടർന്ന് ക്ഷേത്രം മേൽശാന്തിമാരായ ഇ. എൻ.നാരായണൻ നമ്പൂതിരി, ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ ,വൈകുന്നേരം ദീപാലങ്കാരം ,വലിയ നിറമാല ,ദീപാരാധന അയ്യപ്പ സേവാസംഘത്തിന്റെ ഭജന ,കർപ്പൂരദീപപ്രദക്ഷിണം ,പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും.