തീർഥാടകർക്ക് കെട്ടുമുറുക്കാനും സ്പോട് ബുക്കിങ് പാസ് എടുക്കാനും പമ്പയിൽ 24 മണിക്കുറും സൗകര്യം


ശബരിമല :- തീർഥാടകർക്ക് കെട്ടുമുറുക്കാനും സ്പോട് ബുക്കിങ് പാസ് എടുക്കാനും പമ്പയിൽ 24  മണിക്കുറും സൗകര്യം. പമ്പ ഗണപതികോവിലിൽ കെട്ടുനിറച്ച് അയ്യപ്പ ദർശനത്തിനായി സന്നിധാനത്തേക്കു പോകാൻ ദേവസ്വം ബോർഡ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 300 രൂപ അടച്ച് ദേവസ്വം ബോർഡിന്റെ രസീത് കെട്ടുനിറ മണ്ഡപത്തിൽ കാണിച്ചാൽ മതി. 

ഇരുമുടിക്കെട്ടിലേക്കുള്ള എല്ലാ സാധനങ്ങളും അവിടെ ലഭിക്കും. ഗണപതികോവിലിലെ 2 സഹശാന്തിക്കാർ എപ്പോഴും കെട്ടുനിറയ്ക്കാനായി ഉള്ളതിനാൽ വലിയ കാത്തുനിൽപ് വേണ്ട. വെർച്വൽ ക്യു ബുക്ക് ചെയ്യാൻ കഴിയാത്തവർക്കു സ്പോട് ബുക്കിങ്ങിനുള്ള കൗണ്ടറും പമ്പ മണപ്പുറത്തുണ്ട്. ആധാർ കാർഡിൻ്റെ പകർപ്പ് നൽകണം

Previous Post Next Post