വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഉടൻ നടക്കും - കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി :- വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഉടൻ നടക്കുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. ഉന്നതനിലവാരത്തിലുള്ള അഗ്നിരക്ഷാ സംവിധാനം, കവച് സുരക്ഷ, സുഗമമായ ബ്രേക്കിങ് സംവിധാനം, പെട്ടെന്നു വേഗം കൂട്ടാനും കുറയ്ക്കാനുമുള്ള സംവിധാനം, ലോക്കോ പൈലറ്റുമായും ട്രെയിൻ മാനേജരുമായും യാത്രക്കാർക്കു നേരിട്ടു ബന്ധപ്പെടാനുള്ള സൗകര്യം തുടങ്ങിയവയുണ്ടാകും. 136 വന്ദേഭാരത് ട്രെയിനുകളാണു നിലവിൽ സർവീസ് നടത്തുന്നത്. ഡൽഹി-ബനാറസ് സർവീസാണ് ഏറ്റവും ദൈർഘ്യമേറിയത്- 771 കിലോമീറ്റർ.