ചേലേരി വാദി രിഫാഈ എജുക്കേഷണൽ സെന്റർ തിബ് യാൻ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു


ചേലേരി :- ചേലേരി വാദി രിഫാഈ എജുക്കേഷണൽ സെന്റർ തിബ് യാൻ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാ കായിക മത്സരം സംഘടിപ്പിച്ചു. ഏഴുവർഷം പിന്നിടുന്ന കുരുന്നുകളുടെ സംഗമം മിദ്ലാജ് സഖാഫി യുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ ഹനീഫ് പാനൂർ ഉദ്ഘാടനം നിർവഹിച്ചു.

 അശ്റഫ് ചേലേരി കീ നോട്ട് അവതരിപ്പിച്ചു. എ പി.ശംസുദ്ദീർ മുസ്ലിയാർ, മുഹമ്മദ് മുസ്ലിയാർ വാഴയൂർ, പി.മുസ്തഫ സഖാഫി, ബി.സിദ്ധീഖ്, ഒ.വി ഇബ്രാഹിം, റാഹിദ് മുസ്ലിയാർ, കെ.വി അനസ്, കെ.എം.സി അബൂബക്കർ എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടത്തിയ അദ്ധ്യാപിക സംഗമത്തിൽ ഫസീല കെ.വി , താഹിറ കെ.വി , സമീന.കെ , മുഹ്സിന എം.കെ , ഫാത്തിമ.എം , സുറയ്യ വി.കെ , ഹസീന.എം , ഫായിസ പി.എം , അമീറ പി.വി , നജ്മുന്നിസ.കെ , ഫാത്തിമ.എം , റഷീദ കെ.വി എന്നിവർ പങ്കെടുത്തു.

Previous Post Next Post