ദർശനത്തിന് കൃത്യസമയത്ത് എത്തണം, വെർച്വൽ ക്യൂവിന് നിർദ്ദേശം കടുപ്പിക്കുന്നു


തിരുവനന്തപുരം :- വെർച്വൽ ക്യൂവഴി നൽകുന്ന സമയം പാലിക്കാതെ തീർഥാടകർ കൂട്ടമായെത്തിയാൽ ശബരിമലയിൽ തുടരുന്ന ദർശനക്രമീകരണം പാളുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആശങ്ക. ഇക്കാര്യത്തിൽ പോലീസിൻ്റെ നിർദേശം പാലിക്കണമെന്ന മുന്നറിയിപ്പ് വെർച്വൽ ക്യൂ ബുക്കു ചെയ്യുമ്പോഴുള്ള ടിക്കറ്റിലും ബോർഡിന്റെ വെബ്സൈറ്റിലും ഉൾപ്പെടുത്തും. എസ്.എം.എസ്. വഴി മുന്നറിയിപ്പ് നൽകുന്നതും പരിഗണനയിലാണ്.

വിദൂരസ്ഥലങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉണ്ടായേക്കാവുന്ന ഗതാഗതപ്രശ്നം കണക്കിലെടുത്ത് സമയത്തിൽ ഇളവ് നൽകുന്നുണ്ട്. വൈകിയെത്തു ന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിലാണ് ആശങ്ക. ഏതു ബുക്കി ങ് വഴിയായാലും ദിവസം പരമാവധി 90,000 പേരിൽ കൂടരുതെന്നാണ് പോ ലീസിൻ്റെ നിലപാട്. 80,000 ആയാൽത്തന്നെ തീർഥാടകരുടെ നിര ശരം കുത്തിവരെയും അതിൽക്കൂടിയാൽ മരക്കൂട്ടം വരെയും നീളും. അങ്ങനെവ ന്നാൽ പമ്പയിലും നിലയ്ക്കലും തീർഥാടകരെ തടയേണ്ടിവ രുമെന്ന ആശങ്കയുണ്ടെന്ന് ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

വെർച്വൽ ക്യൂവിൽ തീർഥാടകർക്ക് പുതിയനിർദേശങ്ങൾ ഉൾപ്പെടുത്താൻ ബുക്കിങ് സംവിധാനം കുറച്ചുസമയം ഷട്ട്ഡൗൺ ചെയ്യണം. അങ്ങനെചെ യ്താൽ പമ്പയിലുൾപ്പെടെ മൂന്നുകേന്ദ്ര ങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കു ന്ന തത്സമയ ബുക്കിങ് കൗണ്ടറുകളുടെ പ്രവർത്തനം അല്പനേരം നിലയ്ക്കും. ഇതി നാലാണ് മാറ്റം വരുത്താതിരുന്നത്.

Previous Post Next Post