ശബരിമല :- ശബരിമലയിലേക്ക് വരുന്ന വാഹനങ്ങളിൽ പമ്പയിൽ പാർക്ക് ചെയ്യാനാകുന്നത് 600 കാറിനുമാത്രം. വലിയ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചിട്ടില്ല. ചക്കുപാലം, ഹിൽടോപ് എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിക്കുന്നത്.
ചക്കുപാലത്ത് പരമാവധി 125 കാർ മാത്രമേ പാർക്കു ചെയ്യാനാകൂ. പമ്പയിൽ പാർക്കിങ് സ്ലോട്ട് ഒഴിവുണ്ടോയെന്ന് നിലയ്ക്കലിൽ നിന്നുതന്നെ ഭക്തരെ പോലീസ് അറിയിക്കും. നിലയ്ക്കലിൽ ഒരേസമയം പതിനായിരത്തിലേറെ വലുതും ചെറുതുമായ വാഹനത്തിന് പാർക്കുചെയ്യാനാകുമെന്ന് പമ്പ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.