മയ്യിൽ :- വള്ളിയോട്ട് വയൽ പുറക്കുറ്റി മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 18, 19 തീയ്യതികളിൽ നടക്കും.
ജനുവരി 18 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ദൈവത്തെ മലയിറക്കൽ, വൈകുന്നേരം 6 മണിക്ക് ഊട്ടും വെള്ളാട്ടം, രാത്രി 7.30 ന് പ്രസാദ സദ്യ, രാത്രി 10 മണിമുതൽ കളിക്കപ്പാട്ടും അന്തിവേലയും, രാത്രി 11 മണി മുതൽ കലശം എഴുന്നള്ളിപ്പ്.
ജനുവരി 19 ഞായറാഴ്ച പുലർച്ചെ 5 മണിക്ക്
തിരുവപ്പനയും വെള്ളാട്ടവും, ഉച്ചക്ക് 12 മണിമുതൽ പ്രസാദ സദ്യയും ഉണ്ടായിരിക്കും.