കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റും ആഫിയ ക്ലിനിക്കും സംയുക്തമായി സൗജന്യ അസ്ഥി ബലക്ഷയ - ജീവിതശൈലി രോഗ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി


കമ്പിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റും ആഫിയ ക്ലിനിക്കും സംയുക്തമായി സൗജന്യ അസ്ഥി ബലക്ഷയ -ജീവിതശൈലി രോഗ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കമ്പിൽ സി.എച്ച് സാംസ്കാരിക നിലയത്തിൽ നടന്ന ക്യാമ്പ്  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത്ത്  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു.

പരിശോധനകൾക്ക് അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ സിറാജ് MBBS, D-ortho, DNB -ORTHO,MNAMS, ജനറൽ വിഭാഗം ഡോക്ടർ ജയലക്ഷ്മി MBBS, General practitioner എന്നിവർ നേതൃത്വം നൽകി. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ക്യാംപിൽ പങ്കെടുത്തു. ട്രഷർ വി.പി മുഹമ്മദ് കുട്ടി, മൊയ്തീൻ ഇ.കെ, വി.പി മുഹമ്മദ് കുഞ്ഞ്, മുസ്തഫ കെ.കെ, അഷറഫ് പി.പി, ഹംസ പി.എം എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു .ഡോക്ടർ സിറാജ് കെ.ടി, ഡോക്ടർ ജയലക്ഷ്മി ,മിസ്ഹബ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കൺവീനർ തസ്ലീം സി.പി നന്ദിയും പറഞ്ഞു.


Previous Post Next Post