കൊളച്ചേരി :- കണ്ണൂർ ജില്ലയിലെ മികച്ച നെൽകർഷകന് മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്ക് നൽകുന്ന കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഉർവ്വരം അവാർഡ് ദാനവും, കാർഷിക സെമിനാറും, ഗാബ അരി ലോഞ്ചിങ്ങും, മികച്ച പച്ചക്കറി കൃഷി നടത്തിയ സ്കൂളിന് നൽകുന്ന അവർഡ് ദാനവും ജനുവരി 21 ന് നടക്കും. പരിപാടിയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു.
ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് ഹരികൃഷ്ണൻ മാസ്റ്റർ വിശദീകരിച്ചു. ഭാരവാഹികളായി ശ്രീധരൻ സംഘമിത്ര ചെയർമാനും സി.ഹരിദാസൻ കൺവീനരുമായി കമ്മിറ്റി രൂപീകരിച്ചു. കാർഷിക സെമിനാർ മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും അവാർഡ് ദാന ചടങ്ങ് മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കും ഉദ്ഘാടനം ചെയ്യും.