തിരുവനന്തപുരം :- സംസ്ഥാനത്തു പ്രായക്കണക്കിൽ ഏറ്റവും കൂടുതൽ വോട്ടർമാർ 40 – 49 വിഭാഗത്തിൽ. നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി സംസ്ഥാനത്തു തയാറാക്കിയ വോട്ടർ പട്ടികയിൽ ഭൂരിപക്ഷം ഈ പ്രായക്കാർക്കാണ്– 59.24 ലക്ഷം പേർ.
എന്നാൽ, 18–19 പ്രായക്കാരായ യുവ വോട്ടർമാരിൽ 2.96 ലക്ഷം പേർ മാത്രമാണ് പട്ടികയിൽ. ഇതേ പ്രായക്കാരായ 9.98 ലക്ഷം പേർ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്കെങ്കിലും ഭൂരിഭാഗം പേരും പട്ടികയിൽ പേരു ചേർക്കുന്നില്ലെന്നും ചേർക്കുന്നവരിൽ പലരും വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നില്ലെന്നും പഠനങ്ങളിലൂടെ വ്യക്തമായതായി അധികൃതർ പറഞ്ഞു. പഠനത്തിനായും മറ്റും വിദേശത്തു കുടിയേറുന്നവരുടെ എണ്ണം വർധിച്ചതാണ് ഒരു കാരണമെന്നാണു നിഗമനം. മറ്റു കാരണങ്ങൾ എന്താണെന്നു പഠിക്കാൻ ഏജൻസിയെ നിയോഗിക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ ഖേൽക്കർ പറഞ്ഞു. കൂടുതൽ യുവാക്കളെ പട്ടികയുടെ ഭാഗമാക്കാൻ സ്കൂളുകളിലും കോളജുകളിലും എത്തിയും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തും.
വോട്ടർ പട്ടികയിലെ വിവിധ പ്രായക്കാരും എണ്ണവും
∙18–19 : 2,96,552
∙ 20–29 : 43,43,176
∙ 30–39 : 52,99,278
∙ 40–49 : 59,24,886
∙ 50–59 : 52,39,943
∙ 60–69 : 38,60,228
∙ 70–79 : 21,37,402
∙ 80+ : 7,09,477
2025 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടികയിലെ വിശദാംശങ്ങൾ
ആകെ വോട്ടർമാർ 2,78,10,942
സ്ത്രീകൾ 1,43,69,092
പുരുഷന്മാർ 1,34,41,490
സ്ത്രീ – പുരുഷ അനുപാതം 1069 (1000 പുരുഷന്മാർക്ക് 1069 സ്ത്രീകൾ)
ട്രാൻസ്ജെൻഡർ 360
കൂടുതൽ വോട്ടർമാർ ഉള്ള ജില ്ല – മലപ്പുറം (34,01,577)
കുറവ് വോട്ടർമാർ ഉള്ള ജില ്ല– വയനാട് (6,42,200)
കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള ജില ്ല– മലപ്പുറം (17,00,907)
കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാർ ഉള്ള ജില്ല – തിരുവനന്തപുരം (93)
ആകെ പ്രവാസി വോട്ടർമാർ 90,124
പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,876)