ന്യൂഡൽഹി :- കേരളത്തിൽ നിന്ന് 497 പേർക്ക് കൂടി ഹജ് തീർഥാടനത്തിന് അവസരം. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽനിന്ന് 3,676 പേരുടെ അപേക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് അവസരം.
കേരളത്തിന്റെ വെയ്‍റ്റിങ് ലിസ്റ്റിലെ 1,712 മുതൽ 2,208 വരെയുള്ള വർക്കാണ് അവസരം. ഇവർ ആദ്യ 2 ഗഡുക്കളായി 2.72 ലക്ഷം രൂപ 23ന് മുൻപ് അടയ്ക്കണം. വെയ്റ്റിങ് ലിസ്റ്റ് കാണാൻ: bit.ly/hajkeralalist.