ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന്


ന്യൂഡൽഹി :- ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനു നടക്കും. എട്ടിനാണു വോട്ടെണ്ണൽ. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഈമാസം പത്തിനു വിജ്‌ഞാപനമിറക്കും. 17 വരെ പ്രതിക നൽകാം. അടുത്തമാസം 15 വരെയാണ് നിലവിലെ സഭയുടെ കാലാവധി. ആം ആദ്‌മി പാർട്ടിയും (എഎപി) ബിജെപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണമത്സരത്തിനാകും രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുക. 

കഴിഞ്ഞ 2 തവണയും സീറ്റുകൾ തൂത്തുവാരിയ എഎപി വിവാദങ്ങൾക്കിടയിലും ഭരണത്തുടർച്ച ലക്ഷ്യമിടുന്നു. 1998 ൽ നഷ്ടമായ സംസ്ഥാനഭരണം ഇക്കുറിയെങ്കിലും തിരിച്ചു പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2020ലെ തിരഞ്ഞെടുപ്പിൽ എഎപി 62 സീറ്റും ബിജെപി 8 സീറ്റും നേടി. മിൽക്കിപുർ (യു പി), ഈറോഡ് (തമിഴ്‌നാട്) നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ഫെബ്രുവരി 5ന് നടക്കും.

Previous Post Next Post