പരിയാരം :- നവീകരണ പ്രവൃത്തിക്കായി ഒരു വർഷമായി അടച്ചിട്ട കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിലെ ബൈപാസ് സർജറി ഓപ്പറേഷൻ തിയറ്റർ തുറന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ബൈപാസ് സർജറി നിർത്തി വച്ച് ഓപ്പറേഷൻ തിയറ്റർ അടച്ചിട്ടത്. പാവപ്പെട്ട രോഗികൾക്ക് ഇത് വലിയ പ്രയാസമായിരുന്നു.
അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നവീകരിച്ച മെഡിക്കൽ കോളജിലെ തൊറാസിക് സർജറി വിഭാഗത്തിലെ കാർഡിയോ തൊറാസിക് സർജൻ ഡോ: പ്രജീഷിന്റെ നേതൃത്വത്തിൽ പയ്യന്നൂർ സ്വദേശിയായ 63 വയസ്സുകാരനാണ് നവീകരിച്ച ഓപ്പറേഷൻ തിയറ്ററിൽ ആദ്യ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. രോഗിയുടെ നില തൃപ്തികരമായി തുടരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.