പത്തനംതിട്ട :- മാർച്ച് 31നു മുൻപ് സംസ്ഥാനത്തെ 6931 ബിഎസ്എൻഎൽ ടവറുകളിൽ 4ജി സൗകര്യം ക്രമീകരിക്കാൻ ബിഎസ്എൻഎൽ. നിലവിൽ 4800ലേറെ ടവറുകളിൽ 4ജി സൗകര്യം ഒരുക്കി. മാർച്ച് അവസാനത്തോടെ ബാക്കിയുള്ള ടവറുകളിലും 4ജി സൗകര്യം ഏർപ്പെടുത്തി ശൃംഖല വിപുല മാക്കാനാണു ബിഎസ്എൻഎൽ ശ്രമം. ടാറ്റ കൺസൽറ്റൻസി സർവീസാണ് 4ജി സാങ്കേതികവിദ്യ നൽകുന്നത്. തുടക്കത്തിൽ 4ജി സേവനം നൽകിയ ശേഷം രണ്ടാം ഘട്ടത്തിലാകും 5ജി സൗകര്യമൊരുക്കുന്നത്. ഇതിനായി ടവറിലെ ഉപകരണം മാറ്റേണ്ടതില്ല .ഇതു കൂടാതെ നിലവിൽ കവറേജ് പ്രശ്നമുള്ള സ്ഥലങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിക്കുന്ന 4ജി സാച്ചുറേഷൻ പദ്ധ തിയിൽ സംസ്ഥാന ത്ത് 327ൽ 275 ടവറുകളും പൂർത്തിയാക്കി.
നെറ്റ്വർക് പ്രശ്‌നമുള്ള വനമേഖലകളിലും ഗ്രാമീണ മേഖലകളിലും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുന്നതാണു പദ്ധതി. ഇതിൽ 160 എണ്ണം വനമേഖലയിലാണ്. 44 എണ്ണം സർക്കാർ ഭൂമിയിലും ബാക്കി സ്വകാര്യ സ്‌ഥലങ്ങളിലുമാണ്.എംപിമാരുടെ ഉൾപ്പെടെ നിർദേശം സ്വീകരിച്ച് പുതുതായി വന്ന 17 അപേക്ഷകൾ അനുമതിക്കായി നൽകിയിട്ടുണ്ട്. മലബാർ മേഖലയിൽ നിന്നാണ് പുതിയ അപേക്ഷകൾ കൂടുതലും. ബിഎ സ്എൻഎല്ലിന്റെ കേരള സർക്കിളിനു കീഴിൽ ലക്ഷദ്വീപിൽ 37 ടവറുകളിലും 4ജി സൗകര്യം ഒരുക്കുന്നുണ്ട്. മികച്ച വരുമാനമുള്ള സർ ക്കിൾ എന്ന പരിഗണനയിലാണ് 4ജി സാങ്കേതിക വിദ്യ നടപ്പാക്കാൻ കേരള സർക്കിളിനെ തിരഞ്ഞെടു ത്തത്