കൊളച്ചേരി :- ജനുവരി 9 മുതൽ 12 വരെ മയ്യിലിൽ വെച്ച് നടക്കുന്ന കോൺഗ്രസ് അദ്ധ്യാപകരുടെ സംഘടനയായ KPSTA യുടെ കണ്ണൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കാനും നടത്തിപ്പിന് വേണ്ട എല്ലാ സഹായ സഹകരണങ്ങൾ നൽകാനും കൊളച്ചേരി ബ്ലോക്കിലെ കോൺഗ്രസിൻ്റെയും പോഷക സംഘടനകളുടെയും ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ DCC സെക്രട്ടറി കെ.സി ഗണേശൻ, DCC എക്സി അംഗം കെ.എം ശിവദാസൻ,KSSPA മുൻ ജില്ലാ സെക്രട്ടറി കെ.സി രാജൻ, ജില്ലാ വൈ. പ്രസിഡൻ്റ് സി.ശ്രീധരൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.സി രമണി ടീച്ചർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.ബാലസുബ്രഹ്മണ്യൻ, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ പി.കെ പ്രഭാകരൻ, മയ്യിൽ മണ്ഡലം പ്രസിഡൻ്റ് സി.എച്ച് മൊയ്തിൻ കുട്ടി, സേവാദൾ ജില്ലാ ട്രഷറർ മൂസ്സ പള്ളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.കെ ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് അംഗം പി.ശിവരാമൻ എന്നിവർ സംസാരിച്ചു.