ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പര ദേവത ക്ഷേത്രത്തിൽ മോഷണം നടന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തി തുറന്നു. ക്ഷേത്രാരംഭത്തിൽ പണികഴിപ്പിച്ച രണ്ട് നിലവിളക്കുകളും മോഷണം പോയിട്ടുണ്ട്.
ഫെബ്രുവരി 18, 19, 20 തീയ്യതികളിൽ ഉത്സവം നടക്കാനിരിക്കുകയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. കുറ്റക്കാര്‍ക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും മോഷണമുതൽ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻറ് പി.രഘുനാഥനും സെക്രട്ടറി എം.പി സന്തോഷും മയ്യിൽ പോലീസിൽ പരാതി നൽകി.