പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ശാഖ മുസ്ലിംലീഗ് കമ്മിറ്റി സ്ത്രികൾക്ക് വേണ്ടി നിർമിച്ച പി യൂസുഫ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം ഹംസ മൗലവി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് പള്ളിപ്പറമ്പ് ശാഖ ജനറൽ സെക്രട്ടറി അബ്ദു പി.പി, ശാഖ മുൻ പ്രസിഡന്റ് പോക്കർ ഹാജി, ദുബായ് കെ.എം.സി.സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ നൂറുദ്ധീൻ , പ്രവാസി ലീഗ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സത്താർ ഹാജി, യൂസഫ് ടി.പി, അജ്‌മാൻ കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് കൈപ്പിൽ, മൊയ്‌ദീൻ ഹാജി, ലത്തീഫ് സി.കെ, സിദ്ധീഖ് ആർ.എം ,ജലീൽ ഇ.കെ, റഷീദ് ഒ.കെ, റംഷാദ് സി.എച്ച് തുടങ്ങിയവർ പങ്കെടുത്തു.