ഇരുവാപ്പുഴ നമ്പ്രത്ത് പുഴ കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായുള്ള പരാതിയിൽ റവന്യൂ അധികൃതർ സ്ഥലം അളന്നു തിട്ടപ്പെടുത്തി


മയ്യിൽ :- പുഴ കയ്യേറി ഇരുവാപ്പുഴ നമ്പ്രം പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന പരാതിയെ തുടർന്ന് അധികൃതരെത്തി സ്‌ഥലം അളന്ന് തിട്ടപ്പെടുത്തി. 

നാട്ടുകാരും ഡിവൈഎഫ്ഐ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകളുമാണ് പുഴ കയ്യേറിയാണ് നിർമാണമെന്നും ആയതിൽ നടപടികൾ ആവശ്യപ്പെട്ടും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയത്.

ഇന്ന് തളിപ്പറമ്പ് താലൂക്ക് സർവേ വിഭാഗം താഹസിൽദാർ ശശിധരൻ, കയരളം വില്ലേജ് ഓഫിസർ വി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ഥലം അളന്ന് തിട്ടപ്പെടുത്തിയത്. കാടുമൂടി നിലകൊണ്ട പ്രദേശത്ത് നടക്കുന്ന നിർമാണ പ്രവർർത്തനങ്ങൾ ആഴ്ചകൾക്ക് മുൻപാണ് നാട്ടുകാരുടെയും സംഘടനകളുടെയും ശ്രദ്ധയിൽ പെട്ടതും തുടർന്ന് പരാതി നൽകിയതും. പ്രദേശത്ത് ഒട്ടേറെ വൻമരങ്ങൾ ഉണ്ടായിരുന്നതായും നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ മരങ്ങൾ മുറിച്ച് കടത്തിയതിനെ കുറിച്ചും അന്വേഷണം വേണമെന്ന് നാട്ടുകാർ പറഞ്ഞു.

Previous Post Next Post