മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർ ലൈൻസിന്റെ ഗോവ, പുതുച്ചേരി സർവീസുകൾക്ക് വഴിയൊരുങ്ങുന്നു


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർ ലൈൻസിന്റെ കണ്ണൂർ- ഗോവ, കണ്ണൂർ-പുതുച്ചേരി സർവീസിനു വഴിയൊരുങ്ങുന്നു. എയർലൈൻ അധികൃതരും കിയാൽ അധികൃതരും അന്തിമ ചർച്ച നടത്തി. 

പുതുച്ചേരി-കണ്ണൂർ- ഗോവ റൂട്ടിലാകും സർവീസ്. പുതുച്ചേരിയിൽ നിന്നു കണ്ണൂരിലേക്കു സർവീസ് നടത്താൻ ഇൻഡിഗോ അധികൃതർ പുതുച്ചേരി ടൂറിസം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നു. സാധ്യതാപഠന റിപ്പോർട്ട് സമർപ്പിച്ചു. കേന്ദ്ര അനുമതി ലഭിക്കുന്നതോടെ സർവീസ് ആരംഭിച്ചേക്കും.

Previous Post Next Post