മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ സി മയ്യിലിന്റെ ആഭിമുഖ്യത്തിൽ അനശ്വര ഭാവഗായകൻ പി.ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണവും സിനിമാ ഗാനാലാപനവും നടന്നു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും ഗായകനുമായ നാദം മുരളി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ നാരായണൻ, വി.പി ബാബുരാജ് , സി.അനിൽകുമാർ, പി.കെ ഗോപാലകൃഷ്ണൻ, , സി.സി ഓമന, കെ.കെ ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. കെ.വി യശോദ ടീച്ചർ സ്വാഗതവും കെ.സജിത നന്ദിയും പറഞ്ഞു.