കണ്ണൂർ :- ജില്ലാ ആശുപത്രിയിൽ മാനസികാരോഗ്യ ഒപി പൂർണ തോതിൽ പ്രവർത്തിക്കാൻ ഇനിയും കാത്തിരിക്കണം. ആരോഗ്യ വകുപ്പ് ഇടപെട്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപ്രതിയിൽ നിന്നും സ്ഥലംമാറി ഒരു ഡോക്ടർ കണ്ണൂരിൽ എത്തുമെന്നും വിവരമുണ്ടായിരുന്നു. എന്നാൽ, ഡോക്ടർ എന്നുമുതൽ ഒപിയിലെത്തുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല
കിടത്തിച്ചികിത്സയെക്കുറിച്ചും അധികൃതർ മറന്നമട്ടാണ്. ഡിഅഡിക്ഷൻ വാർഡുകൾ ഉൾപ്പെ ടെയുള്ള സൗകര്യങ്ങളുണ്ടായിരുന്ന ആശുപ്രതിയിലാണ് ഇപ്പോൾ പേരിനുപോലും കിടത്തിച്ചികിത്സയില്ലാത്തത്. സ്ഥലപരിമിതിയും ആവശ്യത്തിനു തസ്തികയില്ലാത്തതുമാണു കിടത്തിച്ചികിത്സ തുടങ്ങാനുള്ള പ്രധാന വെല്ലുവിളികൾ. ചുരുങ്ങിയത് നാല് ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിലേ കിടത്തിച്ചികിത്സ സാധ്യമാകു.