മുണ്ടേരി റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

 


ഏച്ചൂർ :- മുണ്ടേരി റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി (SKSBV) റിപ്പബ്ലിക് ദിനവും തഹ്ദീസും പന്നിയോട്ട് ഇർഷാദു സ്വിബിയാൻ മദ്റസയിൽ വെച്ച് നടത്തി . പന്നിയോട്ട് മഹല്ല് സെക്രട്ടറി അബ്ദുള്ളകുട്ടി സാഹിബ് പതാക ഉയർത്തി. റൈഞ്ച് സെക്രട്ടറി സി വി ഇൻഷാദ് മൗലവി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുദരിബ് ഇസ്സുദ്ധീൻ പൊതുവാച്ചേരി ജനറൽ ടോക്ക് നടത്തി.

പരീക്ഷാ ബോർഡ് ചെയർമാൻ മുജീബ് മൗലവി, നിസാർ അസ്അദി, SKSBV കൺവീനർ അബ്ദുൽ ബാരി അസ്നവി ,റാഫിഅസ്അദി,ഹാഫിസ് ദാരിമി, ഫായിസ് സ്വാലിഹി, മജീദ് ബാഖവി, അർഷാദ് വാഫി , യാസീൻ, ആദിൽ പി.പി എന്നിവർ സംസാരിച്ചു. സിനാൻ പാറാൽ സ്വാഗതവും ഹാദി അഷ്റഫ് നന്ദിയും പറഞ്ഞു




Previous Post Next Post