മയ്യിൽ :- അറബിക് ടീച്ചേഴ്സ് അക്കാദമി കോംപ്ലക്സ് തളിപ്പറമ്പ് സൗത്ത് ഉപജില്ലയുടെ നേതൃത്വത്തില്‍ അധ്യാപക ശില്‍പശാലയും യാത്രയയപ്പ് സമ്മേളനവും നടന്നു. മയ്യില്‍ ബിആര്‍സി ഹാളിൽ നടന്ന പരിപാടി ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജുക്കേഷൻ കെ.എ മുജീബുള്ള ഉദ്ഘാടനം ചെയ്തു. കെ.സി ഹബീബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സര്‍വീസില്‍ നിന്നും വിരമിക്കുന്ന തളിപ്പറമ്പ് സൗത്ത് ബിപിസി ഗോവിന്ദൻ പെരുമാച്ചേരി എ.യു.പി സ്കൂൾ അധ്യാപകനായ ബിച്ചിക്കോയ എന്നിവർക്കുള്ള യാത്രയപ്പും നടന്നു. ശുക്കൂര്‍ കണ്ടക്കൈ, നസീർ കമ്പിൽ, എസ്.വി അബ്ദുൽ മജീദ്, കെ.പി അബ്ദുൽ നാസർ, എം.കെ ഷമീറ, അബ്ദുൽ ഖാദർ എം.പി, അഷ്റഫ് കോളാരി, ഹബീബ് എന്നിവര്‍ സംസാരിച്ചു. അലിഫ് മാഗസിൻ രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ശില്‍പശാലയില്‍ വി.കെ നൗഫല്‍, കെ.സിറാജുദ്ദീന്‍ എന്നിവര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്തു.